¡Sorpréndeme!

ലാലേട്ടന്റെയും മോനിഷയുടെയും ആ പാട്ട് വൈറല്‍ | filmibeat Malayalam

2017-12-05 4 Dailymotion

Old Stage Show Of Mohanlal And Monisha Goes Viral

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തിലാണ് മോനിഷയെ മലയാള സിനിമയ്ക്ക് നഷ്ടമായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും മറ്റും അന്ന് പറഞ്ഞു കേട്ടു. ഇരുപത്തിയൊന്നാം വയസ്സിലാണ് മോനിയ മരണപ്പെട്ടത്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പോറും, മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മോനിഷ മോഹന്‍ലാലിനൊപ്പം പാടിയ പാട്ട് വൈറലാകുന്നു. ഈസ്റ്റ് കോസ്റ്റ് അവതരിപ്പിച്ച 'മോഹന്‍ലാല്‍ ഷോ 92' എന്ന പരിപാടിയിലാണ് മോനിഷ മോഹന്‍ലാലിനൊപ്പം പാട്ട് പാടുന്നത്. ഏയ് ഓട്ടോ എന്ന ചിത്രത്തിലെ പാട്ട് ഇരുവരും രസിച്ച് പാടുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഗായിക മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടെയാണ് മോനിഷ. നര്‍ത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഒന്‍പത് വയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു. എം.ടി. വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബ സുഹൃത്തായിരുന്നു. അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന് കാരണമായത്.